തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്ന് സ്വർണം കടത്തിയ ബാഗുകൾ കസ്റ്റംസ് പിടിച്ചെടുത്തതായി സൂചന. വിമാനത്താവളത്തിൽ നിന്ന് സ്വർണം ഏറ്റുവാങ്ങിയ ശേഷം വീട്ടിലെത്തിച്ച് കാർഗോ പൊളിച്ച് സ്വർണം വേർതിരിക്കുകയായിരുന്നു രീതി. വീടിനടുത്ത് നിന്ന് അഞ്ച് ബാഗുകൾ കിട്ടിയെന്നാണ് സൂചന. 2013 മുതൽ സന്ദീപ് സ്വർണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 2014ൽ അറസ്റ്റിലായെങ്കിലും തെളിവില്ലാത്തതിനാൽ ശിക്ഷിക്കപ്പെട്ടില്ല.