തിരുവനന്തപുരം: ഭീകരബന്ധം സംശയിക്കുന്ന സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സി.ആർ.പി.എഫിന്റെ എട്ടംഗ സംഘം കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ ഏറ്റെടുത്തത്. എ.കെ 47 തോക്കേന്തിയ സംഘം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ നിന്നാണെത്തിയത്. സെക്രട്ടേറിയറ്റിന് തൊട്ടടുത്താണ് കസ്റ്റംസ് ഓഫീസ്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും തിരുവനന്തപുരത്ത് കൊണ്ടുവന്ന് വിമാനത്താവളത്തിലടക്കം വിവിധിയിടങ്ങളിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും അറിയുന്നു.