വർക്കല:എസ്.എൻ.ഡി.പി യോഗം ഇടവ പാറ ശാഖയുടെ നേതൃത്വത്തിൽ ഇടവ ഗ്രാമപഞ്ചായത്തിലെ വാർഡ് തലത്തിൽ ഓരോ വാർഡിലെയും അഞ്ച് നിർദ്ധനരായവർക്ക് സൗജന്യ ഭക്ഷണ കിറ്റ് വിതരണ പദ്ധതിയായ നന്മയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുനിൽ ,നന്മകോഡിനേറ്റർ പ്രകാശ് ,പ്രസിഡന്റ് തങ്കം പ്രകാശ്,വാർഡ് മെമ്പർ ശൈലജ,,സജീവ്ഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.ഇടവ പാറയിലാണ് ഭക്ഷണ ശാല പ്രവർത്തിക്കുന്നത്