മുടപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്യുന്നതിന്റെ ചിറയിൻകീഴ് അസംബ്ലി മണ്ഡല തല ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർവി.ശശി കിഴുവിലം ഗവൺമെന്റ് യു.പി.എസിലെ വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ .ആർ.ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു.കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ, കിഴുവിലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാമാരായ ജി.ഗോപകുമാർ,എ.എസ് ശ്രീകണ്ഠൻ ,എസ്.എം.സി ചെയർമാൻ അഡ്വ. പ്രകാശ്,വാർഡുമെമ്പർമാരായ ജി.ഗിരീഷ്കുമാർ,എസ്.വനജകുമാരി,അബ്ദുൽറഷീദ്,തുളസീദാസ്, ഹെഡ്മാസ്റ്റർ എസ് സതീഷ്കുമാർ എന്നിവർ പങ്കെടുത്തു.