kovalam

കോവളം: മത്സ്യബന്ധന സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ കൊവിഡ് പ്രതിസന്ധിയിൽ നിശ്ചലമായി വിഴിഞ്ഞത്തെ മത്സ്യമേഖല. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളുടെയും ഫിഷ് ലാൻഡിംഗ്

സെന്ററുകളുടെയും പ്രവർത്തനം നിറുത്തിയതോടെയാണ് തീരം നിശ്ചലമായത്. കടലേറ്റവും പ്രളയകാലവും അതിജീവിച്ച മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സൃഷ്ടിച്ച ദാരിദ്രത്തിൽ നിന്ന് കരകയറാനായിട്ടില്ല. ജൂൺ ആദ്യവാരം ട്രോളിംഗ് നിരോധനം തുടങ്ങിയതോടെയാണ് വിഴിഞ്ഞത്ത് സീസണിന് തുടക്കമായത്. ഈ കാലയളവിൽ കൊല്ലം ഉൾപ്പെടെയുള്ള തുറമുഖങ്ങൾ നിശ്ചലമാകുമ്പോൾ പരമ്പരാഗത വള്ളങ്ങൾ മാത്രമുള്ള ജില്ലയിലെ ഏക മത്സ്യ ബന്ധന തുറമുഖമായ വിഴിഞ്ഞത്ത് ഉത്സവപ്രതീതിയാണ് ഉണ്ടാകുന്നത്. സമീപ ജില്ലകളിൽ നിന്നും നിരവധി മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് എത്തുന്നതാണ് പതിവ്. ഈ സീസണിൽ ചാകരക്കോൾ പ്രതീക്ഷിക്കുന്നതിനിടയിലാണ് പൂന്തുറയിലും വിഴിഞ്ഞത്തും കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ വന്നത്.

ഇതോടെ മത്സ്യബന്ധന, അനുബന്ധ മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് പേർ ദുരിതത്തിലായി. കൊവിഡ് വ്യാപനം ഇനിയും സങ്കീർണമായാൽ എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇവർ.

 വിഴിഞ്ഞത്തുള്ള വള്ളങ്ങൾ - 2000ഓളം വള്ളങ്ങൾ

 വിവിധ മേഖലകളിൽ

ജോലി ചെയ്യുന്നത് - 12,000 ഓളം പേർ

ദുരിതത്തിലായത്

---------------------------------

 മത്സ്യത്തൊഴിലാളികൾ

 വിഴിഞ്ഞത്തുനിന്ന് മീൻ വാങ്ങി വില്പന

നടത്തുന്ന മത്സ്യത്തൊഴിലാളി സ്ത്രീകൾ

 മീൻ ചുമന്ന് ലേലപ്പുരകളിലും സ്വകാര്യ കയറ്റുമതി

ഏജന്റുമാരുടെ ഗോഡൗണുകളിലുമെത്തിക്കുന്ന

അമ്പതിലേറെ ചുമട്ടു തൊഴിലാളികൾ

 വള്ളങ്ങളിലേക്കുള്ള മണ്ണെണ്ണയും എൻജിൻ

ഓയിലും വിൽക്കുന്നവർ

 വള്ളങ്ങളുടെയും എൻജിനുകളുടെയും

അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികൾ

 മീൻപിടിത്ത ഉപകരണങ്ങൾ

വിൽക്കുന്നവർ

 ഐസ് ഫാക്ടറികളുമായി ബന്ധപ്പെട്ട

ഉടമകളും തൊഴിലാളികളും

 വള്ളങ്ങൾ കയറ്റുകയും ഇറക്കുകയും
ചെയ്യുന്ന തൊഴിലാളികൾ