sr-michael

കോതമംഗലം : തിരുഹൃദയ സന്ന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ മൈക്കിൾ കുഴിപ്പിള്ളിൽ എസ്എച്ച് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം ചാപ്പലിൽ.

രാജകുമാരി മഠത്തിന്റെ സുപ്പീരിയറായും, കല്ലാർകുട്ടി, രാജാക്കാട്, മൂവാറ്റുപുഴ, രാജകുമാരി, നാരകക്കാനം, പുറപ്പുഴ, നെടുങ്കണ്ടം സ്‌കൂളുകളിൽ അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിസ്റ്റർ അസൂന്ത (റൊസാരിയൻ കോൺവന്റ്), റോസക്കുട്ടി ജോൺ, കെ.വി. ജോർജ്, ത്രേസ്യാമ്മ ജോർജ്, ജെ.ജെ. ഫ്രാൻസിസ്, ജോസ് ജോസഫ്, പരേതരായ സിസ്റ്റർ ലോറൻസ് സിഎംസി, സോഫിയ ജയിംസ് മലേപ്പറമ്പിൽ എന്നിവർ സഹോദരങ്ങളാണ്.