adaykka

കാഞ്ഞങ്ങാട്: രേഖകളില്ലാതെ കടത്തുകയായിരുന്ന 22.5 ലക്ഷം രൂപയുടെ അടയ്ക്ക പിടികൂടി. ബദിയടുക്കയിൽ നിന്നും മംഗലാപുരം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന അടയ്ക്ക കാസർകോട് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണർ എ.വി. പ്രഭാകരൻ, സ്റ്റേറ്റ് ടാക്സ് ഓഫിസർ കെ. രാജേന്ദ്ര എന്നിവരുടെ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് ടാക്സ് ഓഫീസർമാരായ കെ.വി. സതീശൻ, കെ. മുരളി, മാത്യു സെബാസ്റ്റ്യൻ, കെ. മോഹനൻ, ഡ്രൈവർ വാമന എന്നിവരടങ്ങുന്ന സംഘമാണ് കടത്ത് പിടികൂടിയത്.

ഡെപ്യൂട്ടി കമ്മീഷണർ എ.വി. പ്രഭാകരന്റെ നിർദേശപ്രകാരം പിഴയും നികുതിയും അടക്കം 2,22,500 രൂപ ഈടാക്കി ചരക്കും വാഹനവും വിട്ടുകൊടുത്തു.