
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 18 പേർക്കും ഉറവിടം വ്യക്തമല്ലാതെ 15 പേർക്കും വിദേശരാജ്യങ്ങളിൽ നിന്നെത്തിയ അഞ്ചുപേർക്കും അന്യസംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബീമാപള്ളി സ്വദേശികളായ 3, വള്ളക്കടവ് സ്വദേശികളായ 3, കോട്ടപുരം സ്വദേശികളായ 4, പുല്ലുവിള സ്വദേശികളായ 2, കളിയക്കാവിള സ്വദേശികളായ 2, മന്നം നഗർ സ്വദേശികളായ 2, കുമാരപുരം സ്വദേശികളായ 2,
വിളപ്പിൽശാല, കൊരട്ടി, വർക്കല, പാറശാല, കരിപ്പൂർ, ഫോർട്ട്, മുട്ടട, വഴയില, കുറുംകുറ്റി, വെങ്ങാനൂർ, വെളിയൻകോട്, കാര്യവട്ടം, കഴക്കൂട്ടം, പനവൂർ എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും രോഗമുണ്ടായി.
മഹാരാഷ്ട്രയിൽ നിന്നെത്തിയ മണക്കാട് സ്വദേശി, തമിഴ്‌നാട്ടിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിനി, യു.എ.ഇയിൽ നിന്നെത്തിയ പൂവാർ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ പാലോട് സ്വദേശി, സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി എന്നിവരാണ് സംസ്ഥാനത്തിന് പുറത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചവർ. ജില്ലയിൽ പുതുതായി 777 പേർ രോഗനിരീക്ഷണത്തിലായി. 1,122 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 18,280പേർ വീടുകളിലും 1,794 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 75 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 538 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 805 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 631 പരിശോധന ഫലങ്ങൾ ലഭിച്ചു. 72 സ്ഥാപനങ്ങളിലായി 1,794 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -20,612
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -18,280
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -538
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,794
ഇന്നലെ നിരീക്ഷണത്തിലായർ -777