cpi

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി.വകുപ്പിൽ നിയമനം നൽകിയതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രം.

സ്വപ്ന സർക്കാർ ജീവനക്കാരിയല്ലെന്നും, ഐ.ടി.വകുപ്പിൽ താൽക്കാലികാടിസ്ഥാനത്തിൽ കൺസൾട്ടിംഗ് നിയമനം മാത്രമാണെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.എന്നാൽ, സർക്കാർ തലത്തിലെ നിയമനങ്ങളെല്ലാം സുതാര്യമായിരിക്കണമെന്നും,നിയമനങ്ങൾ കൺസൾട്ടിംഗ് കമ്പനികളെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയായി കാണാനാവില്ലെന്നും സി.പി.ഐ.സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരിയുടെ ലേഖനത്തിൽ വ്യക്തമാക്കി. കൺസൾട്ടിംഗ് കമ്പനികൾക്ക് ബിസിനസ് താല്പര്യം മാത്രമാണുണ്ടാവുക. ഇടതു കാഴ്ചപ്പാട് അയലത്ത് പോലുമുണ്ടാവില്ല. അനധികൃതമായി പലരും കടന്നുവരുന്നതിന് അത് വഴിവയ്ക്കുമെന്ന് അനുഭവത്തിൽ നിന്ന് മനസിലാക്കാൻ കഴിയണമെന്നും ലേഖനത്തിൽ പറയുന്നു.