tv-distribution

പേരൂർക്കട:അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ എത്തിച്ചു നൽകി വട്ടിയൂർക്കാവ് ജനമൈത്രി പൊലീസ്. കൊവിഡ് പ്രതിസന്ധിക്കിടെ സ്‌കൂൾ പഠനം മുടങ്ങിയ നിർദ്ധനരായ രണ്ട് വിദ്യാർത്ഥികളാണ് സഹായം അഭ്യർത്ഥിച്ച് വട്ടിയൂർക്കാവ് സി.ഐ എ.എസ്.ശാന്തകുമാറിന് കത്തെഴുതിയത്. ഇതേതുടർന്നാണ് ജനമൈത്രി പൊലീസ് ടിവി എത്തിച്ചത്. 5 ടിവികളാണ് പൊലീസുകാർ വിദ്യാർത്ഥികൾക്ക് വാങ്ങി നൽകിയത്. 6, 7, 8, 9, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സഹായം ലഭിച്ചത്. വട്ടിയൂർക്കാവ് സ്റ്റേഷൻ പരിസരത്തു നടന്ന ചടങ്ങിൽ കുട്ടികളുടെ രക്ഷിതാക്കൾ സി.ഐയിൽ നിന്നു ടെലിവിഷൻ ഏറ്റുവാങ്ങുകയായിരുന്നു. എസ്.ഐ പ്രതാപൻ, ജനമൈത്രി ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.