തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക് ഡൗണു കാരണം സംസ്ഥാനത്തെ ചെറുകിട റൈസ്, ഫ്ലവർ, ഓയിൽ മില്ലുടമകളും തൊഴിലാളികളും ദുരിതത്തിലായി. ഇവരിൽ ഭൂരിപക്ഷംപേരും യാതൊരു ക്ഷേമനിധി ബോർഡിലും അംഗങ്ങളല്ല. അതുകൊണ്ടു തന്നെ ലോക്ക് ഡൗൺ കാലത്ത് ധനസഹായമൊന്നും ലഭിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകുമെന്ന് പ്രഖ്യാപിച്ച ധനസഹായവും കിട്ടിയില്ല.
ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ ആഴ്ചകളോളം അടച്ചിട്ടിരുന്ന മില്ലുകൾക്ക് പോലും വൻതുകയാണ് വൈദ്യുതി ബിൽ വന്നിട്ടുള്ളത്. കൊവിഡ് പ്രതിസന്ധി പൂർണമായും മാറുന്നതുവരെ ഫിക്സഡ് ചാർജ് റദ്ദാക്കണമന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് ഫീസും തൊഴിൽ നികുതിയും ഈ വർഷം ഒഴിവാക്കണമെന്നും കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.മുതുവിള സർക്കാരിനോട് അഭ്യർത്ഥിച്ചു.