തിരുവനന്തപുരം: കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ നാളെ രാവിലെ ആറുമണി മുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇന്ന് മുതൽ സെക്രട്ടേറിയറ്റ് തുറക്കും. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോർക്ക എന്നീ വകുപ്പുകൾ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരിക്കാവുന്നതാണ്.

പ്രവർത്തിക്കാവുന്നത്

ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ലബോറട്ടറികൾ, ജനകീയ ഹോട്ടലിൽ നിന്ന് ഡോർഡെലിവറി, ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തനം, മാദ്ധ്യമസ്ഥാപനങ്ങൾ, ഡാറ്റസെന്റർ, ടെലികോം ഓപ്പറേറ്റർമാർ, പത്രവിതരണം, ടാക്സികൾ, ആട്ടോ റിക്ഷകൾ, ടെക്ക്‌നോപാർക്കിലെ ഐ.ടി വിഭാഗം, കൃഷി, ഹോർട്ടികൾച്ചർ, ഡെയറി, പൗൾട്ടറി, വെറ്ററിനറി, അനിമൽ ഹസ്ബന്ററി, ഹൈവേ, പാലം, റോഡ് തുടങ്ങിയ അടിയന്തര നിർമാണ പ്രവർത്തനങ്ങൾ, ജില്ലാ ഭരണകൂടം, ദുരന്തനിവാരണം, ആർ.ഡി.ഒ ഓഫീസ്, താലൂക്ക്, വില്ലേജ് ഓഫീസുകൾ, പൊലീസ്, ഹോം ഗാർഡ്, ഫയർഫോഴ്സ്, ജയിൽ വകുപ്പ്, ട്രെഷറി, ജല, വൈദ്യുതി വകുപ്പുകൾ, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗവ. പ്രസ്

പാടില്ല

മുൻനിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾ, പൊതുഗതാഗതം, പൊതു/സ്വകാര്യ ഓഫീസുകൾ, പലചരക്ക് സാധനങ്ങൾ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങൾ

നൈറ്റ് കർഫ്യു

രാത്രി 9 മുതൽ പുലർച്ചെ 5വരെ

കടകളുടെ പ്രവർത്തന സമയം

പാൽ, പലചരക്ക് കടകൾ, ബേക്കറികൾ, രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 6 വരെയും (ഉച്ചയ്ക്ക് ഒരുമണിമുതൽ മൂന്നുമണിവരെ സ്‌റ്റോക്ക് എടുക്കാം)

കീം പരീക്ഷ ഇന്ന് തീരുമാനിക്കും

ജൂലായ് 16 നടക്കേണ്ട എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയുടെ കാര്യത്തിൽ ഇന്ന് ചേരുന്ന ഉന്നതതലയോഗത്തിൽ തീരുമാനമെടുക്കും