licker

പുനലൂർ:ഇറച്ചിക്കച്ചവടത്തിന്റെ മറവിൽ മദ്യവിൽപ്പന ,ഒരാൾ പിടിയിൽ. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം പളളിമുക്ക് ശ്രീലക്ഷ്മി ഭവനിൽ രമേശി(40)നെയാണ് അച്ചൻകോവിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11മണിയോടെ അച്ചൻകോവിൽ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. കഴുതുരുട്ടിയിൽ നിന്നും പ്രീയ എസ്റ്റേറ്റ് വനപാത വഴി അച്ചൻകോവിലിൽ ഇറച്ചി വിൽക്കാൻ ജീപ്പിൻ വരുന്നതിനിടെ ഒളിപ്പിച്ച് വച്ച അഞ്ച് ലിറ്റർ മദ്യമാണ് പിടികൂടിയത്. തെന്മല ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറവിൽപ്പന ശാലയിൽ നിന്നും വാങ്ങുന്ന മദ്യം ഇറച്ചി വ്യാപാരത്തിന്റെ മറവിൽ അച്ചൻകോവിലും മറ്റും ജീപ്പിൽ എത്തിച്ച് കച്ചവടം നടത്തിവരികയായിരുന്നെന്ന് പൊലിസ് പറയുന്നു. ഇയാൾ ഓടിച്ചിരുന്ന ജീപ്പും പൊലിസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി. എസ്.ഐ.മാരായ ഹരീഷ്, ശ്രീകൃഷ്ണ കുമാർ, ഷാജി, സി.പി.ഒ.ശിവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.