theaf

കോഴിക്കോട്: മാത്തറയിൽ കട കുത്തി തുറന്നുള്ള മോഷണത്തിൽ ഒന്നരലക്ഷം രൂപയും മൊബൈൽ ഫോണും നഷ്ടമായി. ടൂവീലർ സ്‌പെയർ പാർട്‌സ് വിൽക്കുന്ന സിയാദ് എന്റർപ്രൈസസിലാണ് മോഷണം നടന്നത്. നാല് കടകളിൽ മോഷണശ്രമവും നടന്നു. കടയൂടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. ഇന്നലെ രാത്രി പതിവുപോലെ കട പൂട്ടി പോയതാണെന്ന് ഉടമ പറഞ്ഞു. സമീപത്തെ കടകളിലും ഷട്ടർ പൊളിച്ചാണ് മോഷണശ്രമം നടന്നത്. ഇവിടെ നിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പന്തീരാങ്കാവ് പൊലീസും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പുലർച്ചെയായിരിക്കാം മോഷണം നടന്നതെന്നാണ് നിഗമനം. പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ രണ്ടുപേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.