കടയ്ക്കാവൂർ: വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് 2000 പച്ചക്കറി തൈകളുടെ വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് ജോഷ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മധുസൂദനൻ നായർക്ക് തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ബോർഡ് മെമ്പർമാരായ റസൂൽ ഷാൻ, രാജ് മോഹനൻ, കൃഷ്ണൻകുട്ടി, വിജയകുമാർ, രാധാകൃഷ്ണൻ നായർ, രേഖ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.