തിരുവനന്തപുരം: പ്ലസ് ടു,​ വി.എച്ച്.എസ്.ഇ പരീക്ഷാഫലം നാളെ ​ ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും സഫലം 2020,​ പി.ആർ.ഡി ലൈവ് എന്നീ മൊബൈൽ ആപ് വഴിയും അറിയാനാകും. പരീക്ഷാ ബോർഡ് യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു.

നാലര ലക്ഷത്തോളംപേരാണ് പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.ഇയിൽ ഏകദേശം മുപ്പതിനായിരം വിദ്യാർത്ഥികൾ പരീക്ഷ എഴുതി.