mahilaa
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനമൊഴിയണം എന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

മുടപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി പുളിമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തി കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കുമാരി ഓമന, ജില്ലാ കമ്മിറ്റി അംഗം പനയാത്ര ലൈല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കിഴുവിലം രാധാകൃഷ്ണൻ, ബിജു കിഴുവിലം, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി, ഡി.സി.സി മെമ്പർ വി.ബാബു,കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് എസ്.സിദ്ദീഖ്,ജനശ്രീ മണ്ഡലം പ്രസിഡന്റ് സതി കുഞ്ഞുശങ്കരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷൈലജ സത്യദേവൻ, പഞ്ചായത്ത് മെമ്പർമാരായ സുജ, സൈന, മിനി, ബിജുകുമാർ,കോൺഗ്രസ് നേതാക്കളായ ഹാഷിം,താഹ,സജാദ്, ശ്യാം,അനന്തകൃഷ്ണൻ, ദേവരാജൻ,നിസാർ,പ്രകാശൻ,ഗോപൻ,സജീവ്,റെജി,സത്യ ദേവൻ,കുഞ്ഞു ശങ്കരൻ,ശിവപ്രസാദ്,മധു,നൗഷാദ് ഒ.ഐ.സി.സി,മഹിളാ കോൺഗ്രസ് നേതാക്കളായ ഗീതാ, ഉഷ,ശാന്താ തുടങ്ങിയവർ പങ്കെടുത്തു.

caption മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു