വിതുര:ചായം തെക്കതുവിള ശ്രീ ഭദ്രകാളി ക്ഷേത്രനടറോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ,ചായം വാർഡ് മെമ്പർ ബി.ബിജു,പനയ്‌ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാർ,എ.പുരുഷോത്തമൻനായർ,ചായം ശ്രീ ഭദ്രകാളി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായർ, സെക്രട്ടറി എസ്.സുകേഷ് കുമാർ,എൻ.രവീന്ദ്രൻനായർ,എസ്.ജയേന്ദ്രകുമാർ,കെ.മുരളിധരൻനായർ,മണലയം മണികണ്ഠൻ, ക്ഷേമ്രേൽശാന്തി എസ്.ശംബുപോറ്റി എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് അനുവദിച്ച 30ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്.