വിതുര:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.ഹരിദാസ് അനുസ്മരണ യോഗം വിതുര,ആനപ്പാറ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുദർശനൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്,എൽ.കെ,ലാൽറോഷി,മേമല വിജയൻ,പഞ്ചായത്ത് അംഗം സെയ്ഫിൻസാ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.