തിരുവനന്തപുരം:നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിന്റെ അന്വേഷണം ശക്തമായി തുടരവേ,തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.
ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലെത്തിയ മൂന്ന് തമിഴ്നാട് സ്വദേശികളിൽ നിന്ന് 1.45 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.കുഴമ്പ് രൂപത്തിലാക്കിയ സ്വർണം ജീൻസിന്റെ വെയ്സ്റ്റ് ബാൻഡിൽ തുന്നിയ നിലയിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ എൻ.പ്രദീപിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ പ്രകാശ് അലക്സ്, എസ്.രാമലക്ഷ്മി,സന്തോഷ് കുമാർ ഇൻസ്‌പെക്ടർമാരായ പ്രഭോദ്,ഗോപി പ്രശാന്ത്,സിയാദ് ഹാഷിം,അമാൻ ഗ്രോവർ, സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.