തിരുവനന്തപുരം: മലങ്കര സഭയുടെ പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 67ാമത് ഓർമ പെരുന്നാൾ നാളെ സമാപിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ രാവിലെ 8ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കുർബാന അർപ്പിക്കും. തുടർന്ന് കബറിടത്തിൽ ധൂപപ്രാർത്ഥന. ഇന്ന് വൈകിട്ട് 5.30ന് സന്ധ്യാ പ്രാർത്ഥന. തുടർന്ന് എല്ലാ വർഷവും നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം പ്രതീകാത്മകമായി നടത്തും. കാതോലിക്കാ ബാവാ മാത്രമായിരിക്കും. തുടർന്ന് കത്തീഡ്രൽ ബാൽക്കണിയിൽ നിന്നും ആശീർവാദം നൽകും. ഈമാസം ഒന്നിനാണ് പെരുന്നാൾ ആരംഭിച്ചത്.