umman-chandi

തിരുവനന്തപുരം: ശ്രീപദ്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി. തിരുവിതാംകൂർ രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്നതും, എൽ.ഡി.എഫ് സർക്കാരിന് കനത്ത തിരിച്ചടിയുമാണെന്ന്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചാണ് യു.ഡി.എഫ് സർക്കാർ മുന്നോട്ടുപോയത്. ക്ഷേത്ര വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്ര സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളിൽ ഭദ്രമായിരുന്നു. ക്ഷേത്രത്തിലെ ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ സംരക്ഷിക്കാൻ എസ്.പിയുടെ നേതൃത്വത്തിൽ കമാൻഡോകൾ ഉൾപ്പെടെ ഇരുന്നൂറോളം പൊലീസുകാരുടെ 24 മണിക്കൂർ സുരക്ഷയും,അത്യാധുനിക കാമറ നിരീക്ഷണവും ഏർപ്പെടുത്തി. 25 കോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചതായും ഉമ്മൻ ചാണ്ടി പറഞ്ഞു.