malayinkil

മലയിൻകീഴ്:ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി പിന്നോക്കം നിൽകുന്ന കണ്ടല ഗവ.ഹൈസ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് കണ്ടല സർവീസ് സഹകരണ ബാങ്ക് എൽ.ഇ.ഡി.ടിവി നൽകി.ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ സ്കൂൾ ഓഫീസിലെത്തി 8-ാം ക്ലസ് വിദ്യാർത്ഥിനി വിസ്മയ,9-ാം ക്ലസിലെ ഹരീസ് എം.എസ് എന്നിവർക്കാണ് ടി.വി.നൽകിയത്.ഹെഡ്മിസ്ട്രസ് ഇൻചർജ് ഷീബ,പി.ടി.എ.പ്രസിഡന്റ് അമീർഹുസൈൻ,ഗ്രാമപഞ്ചായത്ത് അംഗം നസീറ,ബാങ്ക് സെക്രട്ടറി എം.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു