കിളിമാനൂർ:കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി,ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എം.റാസി, ഡി.സ്മിത,പഞ്ചായത്ത് പ്രസിഡസന്റ് രാജ ലക്ഷ്മി അമ്മാൾ,വാർഡംഗം ബീനാ വേണുഗോപാൽ,പി.ടി.എ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ,സ്‌കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി,സ്റ്റാഫ് സെക്രട്ടറി നരേന്ദ്രനാഥ്,അനിൽകുമാർ,ലെനിൻ എന്നിവർ പങ്കെടുത്തു.
സ്‌കൂൾ കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യുന്നു.ബി.പി മുരളി,ശ്രീജ ഷൈജു ദേവ്,എ.എം.റാസി,രാജലക്ഷമി അമ്മാൾ എന്നിവർ സമീപം