paada
കേന്ദ്ര സർക്കാരിന്റെ വിദ്യഭ്യാസ നയങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കിളിമാനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച തെരുവ് പാഠശാല ജില്ലാ സെക്രട്ടറി റിയാസ് വഹാബ് ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ:സി.ബി.എസ്.ഇ സിലബസിൽ നിന്നും ഭരണഘടന ആശയങ്ങൾ ഫെഡറലിസം,പൗരത്വം,മതേതരത്വം,ജനാതിപത്യം എന്നിവ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ് .ഐ കിളിമാനൂർ ഏരിയ കമ്മിറ്റി തെരുവ് പാഠശാല സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന പരിപാടി കിളിമാനൂരിൽ എസ് .എഫ് .ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം എ.ആർ.റിയാസ് , ഏരിയ പ്രസിഡന്റ് അവിനാഷ് ഏരിയ സെക്രട്ടറി അയ്യപ്പദാസ് ,ഏരിയ ജോയിന്റ് സെക്രട്ടറി അജ്മൽ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയ ഭരണഘടനാ മൂല്യങ്ങൾ തെരുവുകളിൽ പഠിപ്പിച്ച് ജില്ലയിലെ മുഴുവൻ ഏരിയ,ലോക്കൽ,യൂണിറ്റ് കേന്ദ്രങ്ങളിലും തെരുവ് പാഠശാലകൾ സഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി റിയാസ് വഹാബ് പറഞ്ഞു.