പൂവച്ചൽ:പൂവച്ചൽ പഞ്ചായത്തിലെ ഭൂരഹിത-ഭവനരഹിതർക്ക് ലൈഫ് പദ്ധതി പ്രകാരം ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു നൽകുന്നതിന് മൂന്ന് കോടിരൂപ വിലമതിക്കുന്ന 2.76ഏക്കർ ഭൂമി പൂവച്ചൽ പഞ്ചായത്തിൽ ദാനമായിനൽകിയ പന്നിയോട് സുകുമാരൻ വൈദ്യനെ ഗ്രാമ പഞ്ചായത്ത് ആദരിച്ചു.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സി.ജെ.പ്രേമലത,എസ്.വിജയദാസ്,പി.മണികണ്ഠൻ,നസീമാബീവി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയന്തി,ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വച്ച് പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ സുകുമാരൻ വൈദ്യർക്ക് പ്രശംസാ പത്രവും ആദരവും നൽകി.