തേക്കിൻകാട് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വിത്തു വിതയ്ക്കൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യുന്നു.ബി.പി മുരളി,ഡി.സ്മിത,എ.എം.റാസി,എം.രഘു,എ.ഇബ്രാഹിം കുട്ടി എന്നിവർ
സമീപം
കിളിമാനൂർ:നഗരൂർ തേക്കിൻകാട് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ വിത്തു വിതയ്ക്കൽ ഉത്സവവും, നഗരൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ വിത്ത് വിതരണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. തേക്കിൻകാട് ഏലായിൽ പതിനഞ്ച് വർഷമായി തരിശ് കിടന്ന പതിനഞ്ച് ഏക്കറിലാണ് കൃഷി ഇറക്കിയത്.ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ ബി.പി.മുരളി, എ.എം.റാസി, ഡി.സ്മിത, പഞ്ചായത്ത് പ്രസിഡന്റ് എം.രഘു, വൈസ് പ്രസിഡന്റ് ഷീബ, ബ്ലോക്ക് മെമ്പർ ശാലിനി,നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിം കുട്ടി ,കൃഷി ഓഫീസർ റോഷ്ന എന്നിവർ പങ്കെടുത്തു.