diary
കിളിമാനൂർ രാജാ രവിവർമ്മ ബി.വി.എച്ച.എസ്.എസ് തയ്യാറാക്കിയ ബ്രേക്ക് ദ ചെയ്ൻ ഡയറി കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ കെ.ബി. മനോജ് കുമാർ വ്യാപാരി വ്യവസായി പ്രതിനിധി ബാബുരാജിന് കൈമാറുന്നു

കിളിമാനൂർ: രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് തയ്യാറാക്കിയ ബ്രേക്ക് ദ ചെയ്ൻ ഡയറി വ്യാപാരികൾക്കും ടാക്സി ഡ്രൈവർമാർക്കും കൈമാറി കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ കെ.ബി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എസ്. സിന്ധു അദ്ധ്യക്ഷയായി. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ, വാർഡംഗം ബീനാവേണുഗോപാൽ, പ്രിൻസിപ്പൽ ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി കെ.ജി. തകിലൻ, വോളന്റിയർ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. വാഹനത്തിലും വ്യാപാര സ്ഥാപനങ്ങളിലും കയറുന്നവരുടെ പേര് വിവരങ്ങൾ ഫോൺ നമ്പർ സഹിതം എഴുതി സൂക്ഷിക്കാവുന്ന രീതിയിലാണ് ഡയറി തയ്യാറാക്കിയിട്ടുള്ളത്.