ബാലരാമപുരം: ഈ വർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ആറാലുംമൂട് ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിന് ഇരട്ടത്തിളക്കം. നൂറ് ശതമാനം വിജയവും നൂറ് ശതമാനം ഫസ്റ്റ് ക്ലാസ്സും നേടി സ്കൂൾ മികവാർന്ന നേട്ടം കൈവരിച്ചു. കെ.എസ്. മിഥുൻ 96.4 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും ആനന്ദ് എം.ഡി 94.4 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ആര്യ.പി 93.4 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ സ്കൂൾ ചെയർമാൻ പത്മശ്രീ ഡോ.വെള്ളായണി അർജ്ജുനനും പ്രിൻസിപ്പാൾ എ.ആർ.ജയശങ്കർപ്രസാദും അഭിനന്ദിച്ചു.