കല്ലമ്പലം: ബൈക്കപകടത്തിൽ തലയ്ക്ക് ക്ഷതമേറ്റ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞദിവസം മരിച്ചു. ഞാറയിൽകോണം സീമന്തപുരം കൊച്ചുവിള വീട്ടിൽ പരേതനായ കൃത്യവാസന്റെയും നളിനിയുടെയും മകൻ സുനിൽകുമാർ (42) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് നാവായിക്കുളം മുക്കുകടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വീണാണ് പരിക്കേറ്റത്. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്നലെ വൈകിട്ട് 6.30 ന് സംസ്കരിച്ചു. ഭാര്യ: സന്ധ്യ. മക്കൾ: അതുൽ കൃഷ്ണ, അമൽകൃഷ്ണ, ദേവീകൃപ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.
ചിത്രം: സുനിൽകുമാർ