ഹരിഹരപുരം : കൊവിഡ് വോളന്റിയർ തോപ്പിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെയും തങ്കമ്മ അമ്മയുടെയും മകൻ അശോകൻ (52) മുംബയ് ഭിവണ്ടി ദാമംഗർതാക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമായിരുന്നു.
വർഷങ്ങളായി മുംബെയിൽ ഡ്രൈവറായി ജോലിനോക്കുന്ന അശോകൻ കൊവിഡ് വോളന്റിയറായി പ്രവർത്തിക്കുകയായിരുന്നു. ഭിവണ്ടിയിലായിരുന്നു സ്ഥിരതാമസം. ക്വാറന്റൈയിനിൽ കഴിയുന്ന ഒരു കുടുംബത്തിന് അവശ്യ സാധനങ്ങൾ കൊണ്ടുക്കാടുക്കാൻ പോകവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.സംസ്കാരം മുംബയിൽ നടത്തി.
ഭാര്യ: വത്സല (നഴ്സ്). മക്കൾ: അരുണിമ, അരുൺ.