വെള്ളറട: കാരക്കോണം - അണിമങ്ങലം - മുട്ടച്ചൽവിള - തുറ്റുയോട്ടുകോണം റോഡിന്റെ ശോചനിയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി. ജെ.പി കാരക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡ‌ന്റ് വെള്ളറട മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ചെറിയകൊല്ല പ്രദീപ്, സജി വർണ്ണം, സുരേന്ദ്രൻ , അശോകൻ, ജയപ്രസാദ്, മോഹനചന്ദ്രൻ, ജോർജ്, ശ്രീകണ്ഠൻ, അനിൽ തുടങ്ങിയവർ സംസാരിച്ചു.