നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപം വാർഡിനെ മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കുന്ന നടുവത്തേല - പുളിയറത്തല - മുഖവൂർ റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി മൂന്ന് ഘട്ടങ്ങളായി 25.40 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡുപണി പൂർത്തിയാക്കിയത്. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അദ്ധ്യക്ഷതയിൽ അക്ബർ ഷാ, ഷീബാ ബീവി, ടി. സിന്ധു, പുത്തൻപാലം ഷഹീദ്, ഗോപാലകൃഷ്ണൻ, കലാഭവൻ ബൈജു, സുനു, ആർ. അജയകുമാർ എന്നിവർ പങ്കെടുത്തു.