വിതുര:എ.എെ.വൈ.എഫ് വിതുര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒാൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ ആനപ്പാറ ചെറുമണലി ആദിവാസി മേഖലയിൽ സി.പി.എെ.ബ്രാഞ്ച് സെക്രട്ടറി ഷിജുവിന്റെ വസതിയിൽ ആരംഭിച്ച പഠനമുറിയുടെ ഉദ്ഘാടനം എ.എെ.ടി.യു.സി ജിസാ സെക്രട്ടറി മീനാങ്കൽകുമാർ ഉദ്ഘാടനം ചെയ്തു.സി.പി.എെ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,എ.എെ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പുറുത്തിപ്പാറ സജീവ്,പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷാ ആനന്ദ്,മേഖലാസെക്രട്ടറി ഉരുളുകുന്ന് സന്തോഷ് എന്നിവർ പങ്കെടുത്തു.