venjaramoodu

വെഞ്ഞാറമൂട്: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബി.ജെ.പി തലയൽ വാർഡ് കമ്മിറ്റി ഗ്രാമ പുരസ്കാരം നൽകി ആദരിച്ചു. കന്യാകുളങ്ങര ജി.എച്ച്.എസ് വിദ്യാർത്ഥി ആതിര, തേമ്പാംമൂട് ജനതാ എച്ച്.എസ്.എസ് വിദ്യാർത്ഥികളായ അൽഅമീൻ, ഹരി, ആദിൽ എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ഒ.ബി.സി മോർച്ച വാമനപുരം നിയോജക മണ്ഡലം ജന. സെക്രട്ടറി വെമ്പായം ദാസ്, ബി.ജെ.പി മാണിക്കൽ പഞ്ചായത്ത് കമ്മിറ്റി ജന. സെക്രട്ടറി ജയകുമാർ, വിക്രമൻ നായർ, രാകേഷ്, അനിൽകുമാർ, കിഷോർകുമാർ തുടങ്ങിയവർ പങ്കെടുത്തു.