photo

നെടുമങ്ങാട് : സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ നെടുമങ്ങാട് അമൃതകൈരളി വിദ്യാഭവൻ തിളക്കമാർന്ന വിജയം കരസ്ഥമാക്കി.പരീക്ഷയെഴുതിയ 47 വിദ്യാർത്ഥികളിൽ ആറു പേർ എല്ലാ വിഷയത്തിനും എ വൺ നേടിയപ്പോൾ പത്ത് പേർ തൊണ്ണൂറു ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കി.മറ്റുള്ളവർക്ക് ഡിസ്റ്റിഷൻ ഉണ്ട്. കൊമേഴ്‌സിൽ 96.06 ശതമാനം മാർക്ക് നേടിയ ഐശ്വര്യലക്ഷ്മിയാണ് സ്കൂൾ ഫസ്റ്റ്. കൊമേഴ്‌സിൽ എൽ.അഞ്ജന, ഫാത്തിമ സഫിയാ എസ്.എസ്, ഹ്യുമാനിറ്റീസിൽ അർജുൻ എം.എസ്, ആകാശ് എം, സയൻസിൽ ആദിൽ മുഹമ്മദ്.എ എന്നിവരും മുന്നിലെത്തി.