കോവളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി കോവളം റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉച്ചക്കട ജംഗ്ഷനിൽ നടന്ന ധർണയിൽ ഐ.എൻ.ടി.യു.സി റീജിയണൽ കമ്മറ്റി പ്രസിഡന്റ് എം. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജി. സുബോധൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വട്ടവിള വിജയകുമാർ, ഉച്ചക്കട സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിച്ചന്ദ്രൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമായ ചൊവ്വര രാജൻ, നന്നംകുഴി രാജൻ, പെരിങ്ങമ്മല ബിനു, വിഴിഞ്ഞം നൗഷാദ്, വെങ്ങാനൂർ ഉത്തമൻ, കാഞ്ഞിരംകുളം സുകുമാരൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, ബ്ലോക്ക് സെക്രട്ടറിമാരായ പുരുഷോത്തമൻ, ഗോപി സിംഗ് തുടങ്ങിയവർ സംസാരിച്ചു.