കഴക്കൂട്ടം: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയിൽ കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിന് ഇത്തവണയും നൂറുമേനി വിജയം. ഹ്യൂമാനിറ്റീസിന് 500ൽ 494 മാർക്ക് നേടിയ കാവ്യ. ആർ. ദേശീയതലത്തിൽ അഞ്ചാം സ്ഥാനം നേടി. 155 പേർ പരീക്ഷയെഴുതിയതിൽ 145 പേർ ഡിസ്റ്റിംഗ്ഷനും 10 പേർ ഫസ്റ്റ് ക്ലാസും നേടി. 70 പേർ 90 ശതമാനത്തിനുമുകളിൽ മാർക്കോടെ ഉന്നതവിജയം സ്വന്തമാക്കി. കാവ്യ ആർ. (494) സ്‌കൂൾ ഫസ്റ്റും, ആന്റേഴ്‌സൺ പ്രേംപ്രകാശ് (489) രണ്ടാം സ്ഥാനവും നേടിയപ്പോൾ മൃദുല ഹരി (488) നന്ദു കൃഷ്ണ (488) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.