fire

നെയ്യാറ്റിൻകര: യുവാവിനെ വിളിച്ചു വരുത്തി മർദ്ദിച്ചതായും ബൈക്ക് കത്തിച്ചതായും പരാതി.ടിപ്പർ ഡ്രൈവർ അജിക്കാണ് മർദ്ദനം ഏറ്റത്. നെയ്യാറ്റിൻകര ,വ്ളാങ്ങാമുറിയിൽ, മരപ്പാലത്തിനു സമീപം ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. മർദ്ദിച്ചത് ഗു ണ്ടാസംഘത്തിൽപ്പെട്ടവരാണെന്ന് യുവാവ് പൊലീസിനു മൊഴി നൽകി. ഇയാളെ ഫോണിൽ വിളിച്ച് എം സാന്റ് ഇറക്കുന്നതുമായി ബന്ധപെട്ടു വ്ളാങ്ങാമുറി മരപ്പാലത്തിനു അടുത്ത് വരുത്തുകയായിരുന്നു. ആറ് പേര് അടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നുവെന്ന് അജി പറയുന്നു . അജി ഓടി രക്ഷപ്പെട്ടു. തുടർന്ന് അജി സഞ്ചരിച്ചിരുന്ന ബജാജ് പൾസർ ബൈക്ക് കത്തിച്ചു. അജിയെ ഫോണിൽ വിളിച്ചു വരുത്തിയ ആളിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര സി. ഐ. ശ്രീകുമാരൻ നായർ ,എസ്. ഐ. സെന്തിൽകുമാർ എസ്. ഐ പ്രവീൺ തുടങ്ങിയവർ അനേഷണം ആരംഭിച്ചു.