തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോ‌ർപ്പറേഷനും കേരള സ്റ്റാർട്ട് അപ് മിഷനുമായി ചേർന്ന് മന്ത്രി ടി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന വെബിനാർ ഇന്ന് രാവിലെ 10.30ന് നടക്കും.സ്റ്റാർട്ട് അപ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രമുഖർ മാർഗ നിർദ്ദേശങ്ങൾ നൽകും.ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കെ.എഫ്.സി സി.എം.ഡി സഞ്ചയ് കൗൾ,കെ.എസ്.ഐ.ഡി.സി എം.ഡി ഹരികിഷോർ,സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ ഡോ.സജി ഗോപിനാഥ്,മെെ സോൺ ആൻഡ് മലബാർ എയ്ഞ്ചൽസ് ചെയർമാൻ ഷെെലൻ സുഗുണൻ,യുണികോൺ ഇന്ത്യ വെഞ്ചേഴ്സ് മാനേജിംഗ് പാ‌ർട്ണർ അനിൽ ജോഷി എന്നിവർ പങ്കെടുക്കും.