covid

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 63 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാതെ ആറ് പേർക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. 53 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 611ആയി.

 സമ്പർക്കത്തിലൂടെ രോഗബാധിതരായവർ

പൂന്തുറ സ്വദേശികളായ 15 പേർ, പൂന്തുറ ചെറിയമുട്ടം സ്വദേശികളായ നാല് പേർ, പൂന്തുറ മാണിക്യവിളാകം സ്വദേശികളായ മൂന്ന് പേർ, ബീമാപള്ളി സ്വദേശികളായ ആറ് പേർ, മണക്കാട് സ്വദേശിനി, ആനാവൂർ സ്വദേശി,പോങ്ങുംമൂട് സ്വദേശിനിയായ സ്വകാര്യ ആശുപത്രി ജീവനക്കാരി, പാച്ചല്ലൂർ സ്വദേശി, വള്ളക്കടവ് പുത്തൻപാലം സ്വദേശി, തമ്പാനൂർ ഭാഗത്ത് ഓൺലൈൻ ഭക്ഷണവിതരണക്കാരനുമായ ചെറിയതുറ സ്വദേശി, സിവിൽ പൊലീസ് ഓഫീസറായ പനങ്ങോട് സ്വദേശി 34 കാരൻ, വനിതാ സിവിൽ പൊലീസ് ഓഫീസറായ നെടുമങ്ങാട് സ്വദേശിനി 27 കാരി, അമരവിള സ്വദേശി, ആറാലുമൂട് സ്വദേശി, കുരക്കോട് സ്വദേശിനി, കോട്ടപുരം സ്വദേശികളായ 18കാരി, 62 കാരി, 26കാരി, മത്സ്യത്തൊഴിലാളിയായ 45 കാരൻ, വെങ്ങാനൂർ സ്വദേശികളായ 39 കാരി, 20 കാരി, ഡ്രൈവറായ 40കാരൻ, 44കാരൻ, 18കാരി,പരശുവയ്ക്കൽ സ്വദേശിനിയായ നഴ്സ്, ആനാട് സ്വദേശി, ഇഞ്ചിവിള സ്വദേശി, റേഡിയോഗ്രാഫറായ പെരുമ്പഴുതൂർ സ്വദേശിനി.

 ഉറവിടം വ്യക്തമല്ലാത്തവർ

പുല്ലുവിള സ്വദേശിനി, ആനാട് സ്വദേശിനി, വള്ളക്കടവ് സ്വദേശിനി,തിരുമല അണ്ണൂർ സ്വദേശി 15 കാരൻ,പി.എം.ജിയിൽ പ്രവർത്തിക്കുന്ന വിമെൻസ് ഹോസ്റ്റലിലെ താമസക്കാരി, ചിറയിൻകീഴ് പൗൾട്രീഫാം നടത്തുന്ന 49 കാരൻ.

 വിദേശത്ത് നിന്നെത്തിയവർ

യു.എ.ഇയിൽ നിന്നെത്തിയ നെടുങ്കാട് സ്വദേശി, കണിയാപുരം സ്വദേശി, പൊഴിയൂർ സ്വദേശി, അഞ്ചുതെങ്ങ് സ്വദേശി.

 രണ്ട് പൊലീസുകാർക്കുകൂടി കൊവിഡ്

ജില്ലയിൽ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ആര്യനാട് പനങ്ങോട് സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ (34),വനിതാ സിവിൽ പൊലീസ് ഓഫീസറായ നെടുമങ്ങാട് സ്വദേശിനി (27) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോർട്ട്, കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിലാണ് ഇവർ ജോലി ചെയ്യുന്നത്.ഇന്നലെയും ഇവർ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടിക പുറത്തിറക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രണ്ട് സ്റ്റേഷനുകളിലെയും മുവുവൻ പൊലീസുകാരെയും ഇതോടെ ക്വാറന്റൈനിലാക്കും.

ആകെ നിരീക്ഷണത്തിലുള്ളവർ - 20,770

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 18,246

 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 7304

 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 1,794

 ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ - 775