നെയ്യാറ്റിൻകര :നവീന വിൽപ്പട്ടു പ്രചാരകനായ തലയൽ കേശവൻ നായരുടെ ഓർമ്മ ദിനത്തിൽ നിംസ് മെഡിസിറ്റിയിൽ തലയൽ കേശവൻ നായർ അനുസ്മരണ ചടങ്ങ് സി കെ.ഹരീന്ദ്രൻ എം. എൽ .എ ഉദ്ഘാടനം ചെയ്തു.
സ്കൂൾ കോളേജ് കലോത്സവങ്ങളിൽ നവീന വിൽപ്പാട്ടിനെ മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു.വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു.നൂറുൽ ഇസ്ലാം സർവകലാശാല പ്രോ.ചാൻസിലർ എം .എസ്.ഫൈസൽ ഖാൻ അനുസ്മരണ പ്രഭാഷണം നടത്തി.എ.പി.ജിനൻ, ഇരുമ്പിൽ ശ്രീകുമാർ, അഡ്വ. തലയൽ പ്രകാശ്, പദ്മകുമാർ,ആർഒ. അരുൺ, എം.സി. സെൽവരാജ്, വിനീത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.ഓർമ്മ ദിവസത്തിന്റെ സ്മരണക്ക് നിംസ് അങ്കണത്തിൽ സി.കെ.ഹരീന്ദ്രൻ എം എൽ എ വൃക്ഷത്തൈ നട്ടു.