sreepadmanabha-swami-temp

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറ കോടതി നിർദ്ദേശ പ്രകാരം തുറന്നത് 2011 ജൂലായിൽ . കണ്ടെത്തിയത് 90,000 കോടിക്ക് പുറത്തു വില മതിക്കുന്ന ആഭരണങ്ങളുടെയും, രത്‌നങ്ങളുടെയും അമൂല്യ ശേഖരം .

ഒമ്പത് വ‌ർഷത്തിനു ശേഷം വീണ്ടുമൊരു ജൂലായിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി .രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോയെന്ന് പുതിയ ഭരണ സമിതിക്ക് തീരുമാനിക്കാം.. എ നിലവറയിലുള്ളതിനേക്കാൾ സ്വത്തുകൾ ബി യിലുണ്ടെന്നാണ് കരുതുന്നത്. പതിനാലാം നൂറ്റാണ്ടിൽ തന്നെ ക്ഷേത്രത്തിൽ നിലവറ ഉണ്ടായിരുന്നതായി മതിലകം രേഖകൾ പറയുന്നു.

. ആയിരക്കണക്കിനു സ്വർണമാലകൾ, രത്‌നം പതിച്ച സ്വർണക്കിരീടങ്ങൾ, സ്വർണക്കയർ, സ്വർണക്കട്ടികൾ, സ്വർണവിഗ്രഹം, ചാക്ക് നിറയെ നെൽമണി വലിപ്പത്തിൽ സ്വർണമണികൾ, സ്വർണ ദണ്ഡുകൾ, രത്‌നങ്ങൾ.. കഥകളിൽ കേട്ടത്പോലുള്ള നിധിശേഖരമാണ് എ നിലവറയിൽ കണ്ടത്.ഇതറിഞ്ഞ് വിദേശരാജ്യങ്ങളിൽ നിന്ന് പോലും മാദ്ധ്യമപ്രവർത്തകരെത്തി. ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പല ഇരട്ടിയായി.

എ നിലവറയുടെ പ്രവേശനകവാടം തുറന്ന പരിശോധനാ സംഘം ആദ്യം കണ്ടത് പൊടി പിടിച്ച് കറുത്ത നിലം . വായു സഞ്ചാരമില്ലാത്തതിനാൽ ഫയർഫോഴ്‌സ് അറയിലേക്ക് വായു പമ്പു ചെയ്തു . പ്രവേശനകവാടം തുറന്നു ചെന്നത് വിശാലമായ മുറിയിലേയ്ക്ക്. കരിങ്കല്ല് പാകിയ നിലം. വലിയ കല്ലുപാളികൾ നീക്കിയപ്പോൾ താഴേക്കു കഷ്ടിച്ച് ഒരാൾക്കു മാത്രം ഇറങ്ങാൻ കഴിയുന്ന പടികൾ . ഇറങ്ങിച്ചെല്ലുന്നത് ഒരാൾക്കു കുനിഞ്ഞു മാത്രം നിൽക്കാൻ കഴിയുന്ന അറയിൽ. സേഫ് പോലെ നിർമിച്ച അറയിലാണു നിധിശേഖരം അറയിൽ വേറെയും ഗുഹാമുഖമുണ്ടെന്ന സംശയത്തിൽ നാല് എൻജിനീയർമാരുടെ സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അറയ്ക്കകത്തു വായുസഞ്ചാരമില്ലായിരുന്നു. ശ്വാസം കിട്ടാതെ തിരികെ കയറേണ്ടിവന്നു.

രണ്ടായിരത്തോളം ശരപ്പൊളി സ്വർണമാലകളും ഒരു ചാക്ക് നിറയെ രത്‌നങ്ങളും അറയിൽനിന്ന് കണ്ടെടുത്തു. രണ്ടായിരത്തോളം മാലകളിൽ നാലെണ്ണം 2.2 കിലോ തൂക്കം വരുന്നത്. 12 ഇഴകളായി നിർമിച്ച മാലയുടെ . ലോക്കറ്റുകളിൽ കോടികൾ വിലവരുന്ന മാണിക്യ, മരതക രത്‌നങ്ങൾ. 'ഒരു ലോക്കറ്റിൽ 997 വൈരക്കല്ലുകൾ, 19.5 ലക്ഷം സ്വർണനാണയങ്ങൾ (രാശിപ്പണം), സ്വർണം പൊതിഞ്ഞ 14,000 അർക്ക പുഷ്പങ്ങൾ

അനന്തം അജ്ഞാതം

ദിവ്യരഹസ്യം

സർപ്പങ്ങൾ കാവൽ നിൽക്കുന്ന നിലവറയെന്നും, നിലവറ തുറക്കുന്നവർ മരിക്കുമെന്നും ബി നിലവറെയെ കുറിച്ച് കഥകളുണ്ട്. ഈ നിലവറ തുറന്നു പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് കഴിഞ്ഞില്ല. ബി നിലവറ 1990ലും 2002ലുമായി ഏഴു തവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ വിനോദ് റായി റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്ന് രാജകുടുംബം പറയുന്നു.