വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഭരതന്നൂർ ഡിവിഷൻ മെമ്പർ അനിൽകുമാറിന്റെ വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപയും പാങ്ങോട് ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപയും ഉപയോഗിച്ച് ഭരതന്നൂർ എൽ.പി സ്കൂളിൽ നിർമ്മിച്ച 8 സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം വാമനപുരം എം.എൽ.എ അഡ്വ. ഡി.കെ. മുരളി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.എം. റാസി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന, ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.