തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം അടച്ചിട്ട സെക്രട്ടേറിയറ്റ് നാളെ മുതൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിച്ചു തുടങ്ങും. നഗര പരിധിയിൽ ഒരാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടിയെങ്കിലും അടിയന്തര ജോലികൾ ചെയ്യുന്നതിനാണ് പകുതി ജീവനക്കാരുമായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.