തിരുവനന്തപുരം:ഇന്നലെ 449 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 8320 ആയി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച കണ്ണൂരിൽ മരിച്ച ഐഷയ്ക്കും (64) കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കൊല്ലത്ത് മരിച്ച ത്യാഗരാജന്റെയും (74) പരിശോധനാഫലമാണ് പോസിറ്റീവായത്.ഇതോടെ ആകെ മരണം 33.
ഇന്നലെ രോഗബാധിതരിൽ 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ഇവരിൽ രണ്ടുപേർ തിരുവനന്തപുരത്തും ഓരോരുത്തർ മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലുമാണ്. തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ സമ്പർക്കരോഗികൾ (57). കണ്ണൂരിൽ 10 ഡി.എസ്.സി. ജവാൻമാർക്കും നാലു ഫയർഫോഴ്‌സ് ജീവനക്കാർക്കും, തൃശൂരിലെ ഒരു ബി.എസ്.എഫ്. ജവാനും മൂന്നു കെ.എസ്.ഇക്കാർക്കും രോഗം ബാധിച്ചു.162 രോഗമുക്തരായി.
ചികിത്സയിലുള്ളവർ 4028
രോഗമുക്തർ 4259
ഏഴ് ഹോട്ട് സ്‌പോട്ടുകൾ കൂടി.
ആകെ ഹോട്ട് സ്‌പോട്ടുകൾ. 223