തിരുവനന്തപുരം : കവടിയാർ ഗോൾഫ് ലിങ്ക് റോഡിൽ എസ്.ഐ ഫ്ളാറ്റിൽ ഐഷാ ബഷീർ (65, റിട്ട. നഴ്സിംഗ് സൂപ്രണ്ട്, മെഡിക്കൽ കോളേജ്, തിരു.) നിര്യാതയായി. ഭർത്താവ്: ബഷീർ (റിട്ട. എസ്.ഐ). മക്കൾ: ബിസ്‌മിൻ ഷാ, ബിൻ വർഷ. മരുമകൾ: സിനി ബിസ്മിൻ ഷാ.
നാണി
കല്ലറ : കുറുമ്പയം കന്യാരുകുഴി തടത്തരികത്തുവീട്ടിൽ പരേതനായ കാളിയമ്പിയുടെ ഭാര്യ നാണി (87) നിര്യാതയായി. മക്കൾ: രഘു, മംഗല, ഗിരിജ, ബാബു. മരുമക്കൾ: ലിസി, ആരാമം രവി, ബിന്ദു, പരേതനായ ചന്ദ്രൻ.
റസലമ്മ
നെല്ലിമൂട് : വലൻവിള തങ്കവിലാസം പരേതനായ ഡി. തങ്കച്ചൻ നാടാരുടെ ഭാര്യ ആർ. റസലമ്മ നിര്യാതയായി. മക്കൾ: തങ്കം (റിട്ട. പോസ്റ്റ് മാസ്റ്റർ), സരോജം, ലീല (റിട്ട. ഹെഡ്മിസ്ട്രസ്), ദേവരാജ് (റിട്ട. യൂണിവേഴ്സിറ്റി, ലാബ് അസി.), വിജയൻ (റിട്ട. എ.ബി.ഡി.ഒ.)
രാജേന്ദ്രൻ
അമ്പലമുക്ക് : രവി നഗർ എ 14 നന്ദിനി സദനത്തിൽ ഡി. രാജേന്ദ്രൻ (85) നിര്യാതനായി. ഭാര്യ: പരേതയായ എം. നന്ദിനിദേവി. മക്കൾ: ലൂണ ആർ (കേരള ബാങ്ക്), പ്രശാന്ത് ആർ. മരുമക്കൾ: പരേതനായ ജയിൻ എസ്, അഞ്ജന പി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
ശിവശങ്കരൻ നായർ
കള്ളിക്കാട് : മൈലക്കര ശിവശങ്കര വിലാസത്തിൽ പരേതയായ ജി. ഭാർഗവി അമ്മയുടെ ഭർത്താവ് റിട്ട. ക്യാപ്റ്റൻ കെ.എൻ. ശിവശങ്കരൻനായർ (98) നിര്യാതനായി. മക്കൾ: പത്മിനിഅമ്മ, ജയകുമാരി, വിദ്യാധരൻനായർ, പ്രസന്നകുമാരി, വിലാസിനി അമ്മ. മരുമക്കൾ: പരേതനായ സദാശിവൻനായർ, പരേതനായ രാമചന്ദ്രൻനായർ, രാജലക്ഷ്മി, ഷിബുകുമാർ, പരേതനായ മോഹനൻ നായർ. സഞ്ചയനം : 19ന് രാവിലെ 8.30ന്.
സോമൻ
തിരുവനന്തപുരം : കളിയിൽവിള വീട്ടിൽ ടി.സി 6/653 സോമൻ സി (68, റിട്ട. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ) നിര്യാതനായി. ഭാര്യ: നിർമ്മല എ. മക്കൾ: ലത എൻ (കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് , തിരു.), രാജേഷ് എസ്. (മിൽമ ഷോപ്പ്, ഉള്ളൂർ). മരുമക്കൾ: പ്രശാന്ത് ബി.സി (ആധാരമെഴുത്ത് നേമം), രേഷ്മ മോൾ എസ്.എൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.