തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രാവകാശം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ചീരപ്പൻ ചിറ കുടുംബത്തിനും മലയരയന്മാർക്കും ഉണ്ടായിരുന്ന അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് നിയമ നടപടികളുമായി മുന്നോട്ടു പോകും. ചീരപ്പൻ ചിറ കുടുംബത്തിന് ശ്രീനാരായണ ഗുരുവുമായി ഉണ്ടായിരുന്ന അദ്ധ്യാത്മിക, വൈകാരിക ബന്ധം ഉൾക്കൊണ്ട് ദേവസ്വം ബോർഡും സർക്കാരും ഉചിത നിലപാട് സ്വീകരിക്കണം.