pinarayi

തിരുവനന്തപുരം: കൊവിഡ് രോഗികൾ ഇനിയും വർദ്ധിച്ചാൽ വല്ലാതെ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. ഐ.സി.യുവിന്റെയും വെന്റിലേറ്ററിന്റെയും ആവശ്യം കുതിച്ചുയരും. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ പ്രചാരകരായി നിയോഗിക്കും. മഹാമാരിയെ അതിന്റേതായ ഗൗരവത്തിൽ ചിലർ കാണുന്നില്ല എന്ന പ്രശ്‌നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിലർ തെറ്റിധരിപ്പിച്ചതിന്റെ പേരിൽ ആരോഗ്യപ്രവർത്തകർക്കെതിരെ രംഗത്തിറങ്ങിയെങ്കിലും സത്യം മനസിലാക്കി അവരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച പൂന്തുറക്കാരെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു.