തിരുവനന്തപുരം: ഒളിവിൽ കഴിയുന്നതിനിടെ സ്വർണക്കടത്ത് പ്രതി സന്ദീപ് ഫോൺ വിളിച്ചിരുന്നതായി അമ്മ ഉഷ വെളിപ്പെടുത്തി. മൂന്ന് ദിവസം മുൻപ് തന്റെ മൊബൈൽ ഫോണിലേക്കാണ് വിളിച്ചത്. എല്ലാ കുറ്റവും തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതായും ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് കരഞ്ഞു പറഞ്ഞു. ഒട്ടേറെ കടങ്ങളുണ്ടെന്നും ആഡംബര കാർ വാങ്ങിയത് മുഴുവൻ പണം നൽകാതെയാണെന്നും പറഞ്ഞു.